നയന്‍സിന് നെറ്റ്ഫ്‌ലിക്‌സിന്റെ പിറന്നാള്‍ സമ്മാനം; ‘നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടേല്‍’ എത്തി
നയന്‍സിന് നെറ്റ്ഫ്‌ലിക്‌സിന്റെ പിറന്നാള്‍ സമ്മാനം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ‘നയന്‍താര: ബീയോണ്ട് ദ ഫെയറി ടേല്‍’ ഡോക്യു- ഫിലിം സ്ട്രീമിംഗ് ആരംഭിച്ചു. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയന്‍താര. അതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇപ്പോള്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പര്‍സ്റ്റാര്‍, മകള്‍, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിത വേഷങ്ങള്‍ വീഡിയോയില്‍ കാണാനാകും.
2022ല്‍ ആയിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. 2015ല്‍ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്‌നേഷും നയന്‍സും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തില്‍ ആകുകയായിരുന്നു. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2022 ഒക്ടോബറില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഉലഗ് ദൈവിക് എൻ ശിവൻ, ഉയിർ രുദ്രോനീൽ എൻ ശിവൻ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.