കരുവന്നൂരില്‍ വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്; രാഹുല്‍ മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരും: നരേന്ദ്ര മോദി

കരുവന്നൂരില്‍ വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്; രാഹുല്‍ മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരും: നരേന്ദ്ര മോദി

തൃശൂര്‍: കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ എങ്ങനെ ഇടപെടാനാകുമെന്ന് താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.അഴിമതി തുടച്ച് നീക്കണമെങ്കില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി സിബിഐയും ഇഡിയും രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല.

കോണ്‍ഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയില്‍ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.മറ്റൊരു സീറ്റില്‍ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രില്‍ ഇരുപത്തിയാറിന് ശേഷം വരും.വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )