ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മധ്യപ്രദേശ്: ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. എറണാകുളം സ്വദേശിയായ ദീപക് എന്ന സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമാണെന്നാണ് പൊലീസ് സംശയം. സുഹൃത്ത് ദീപക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയില്‍ ദീപക് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തില്‍ പരുക്കേറ്റ ലക്ഷണങ്ങളുണ്ട്. ദീപക്കിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഫ്‌ലാറ്റിലും മറ്റ് പരിസരങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )