കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം: വീട്ടില്‍ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി

കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം: വീട്ടില്‍ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി

തിരുവനന്തപുരം: കളിയിക്കാവിളയില്‍ കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശി ദീപുവാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ പെട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു രാത്രി 11.45നാണു തമിഴ്‌നാട് പൊലീസ് കണ്ടത്. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. ഇയാള്‍ക്കു തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.

മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസ് സംശയം. ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )