കേരളത്തിൽ 4 ദിവസം മഴ തുടരാൻസാധ്യത മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടായേക്കാം

കേരളത്തിൽ 4 ദിവസം മഴ തുടരാൻസാധ്യത മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടായേക്കാം

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു .ഇടിയോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും.അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ പ്രത്യേക ജാ​ഗ്രത നിർദ്ദേശവും കാലാവസ്ഥാവകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട് 10 – 1 – 2-24 വരെ തമിഴ്നാട് തീരം, ​ഗൾഫ് ഓഫ് മാന്നാർ, കവ്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും വേ​ഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 11 – 1 – 2024 കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും വേ​ഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് , 12 – 1 – 2024 കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും വേ​ഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് . അതേസമയം മേൽ പറഞ്ഞ തീയതികളിലും പ്രേദശങ്ങളിലും മത്സ്യബന്ധത്തിന് പോകാൻ പാടുള്ളതല്ല ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യത ഉള്ള ഘട്ടത്തിൽ ജനലും വാതിലും അടിച്ചിക. . ഇടി മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുക.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )