ഇന്ത്യക്ക് അഭിമാനം ;എക്സ്പോസാറ്റ് വിക്ഷേപണം വിജയ പദത്തിൽ
ഇന്ത്യക്ക് അഭിമാനമായി ഐഎസ്ആർഒയുടെ അറുപതാം ദൗത്യം . എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ അടുത്തറിയുകഎന്നതാണ് ഇതിന്റെ ലക്ഷ്യം. പോളിക്സ്, എക്സ്പെക്റ്റ് എന്നീ രണ്ട് പേലോഡുകളാണ് എക്സ്പോസാറ്റിൽ ഉള്ളത്. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപഗ്രഹമാണ് ഇത് എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെ അടക്കം പഠനവും ഇത് ലക്ഷ്യമാക്കുന്നുണ്ട് .
കൂടാതെ തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമായ വീസാറ്റും ഒപ്പം ബഹിരാകാശത്തേക്ക് എത്തി. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു വീസാറ്റിന്റെ വിക്ഷേപണം. ഇന്ത്യയുടെ ആദ്യ എക‍്‍സ്റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്. ബെംഗളൂരു രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പോളിക്സ് വികസിപ്പിച്ചത്. അഞ്ച് വർഷമാണ് എക്സ്പോസാറ്റിന്റെ പ്രവർത്തന കാലാവധി. മാത്രമല്ല ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്ത വിക്ഷേപണ വാഹനത്തിന്റെ അറുപതാമത്തെ വിക്ഷേപണം കൂടിയാണിത്.എന്നാൽ എക്സ്പോസാറ്റ് വിക്ഷേപണം കൊണ്ട് മാത്രം പിഎസ്എൽവിയുടെ ജോലി കഴിഞ്ഞില്ല . പത്ത് പരീക്ഷണണങ്ങളുമായി റോക്കറ്റിന്റെ നാലാം ഘട്ടം ബഹിരാകാശത്ത് തുടരും അതിലൊന്ന് വീസാറ്റ് ആണ് . തിരുവനന്തപുരം വിഎസ്എസ്‍സിയും എൽപിഎസ്‍സിയും ചേർന്ന് വികസിപ്പിച്ച ഫ്യുവൽ സെൽ പവർ സിസ്റ്റമാണ് മറ്റൊരു നിർണായക പരീക്ഷണം.കൂടാതെ ഈ മാസംതന്നെ ഒരു ജിഎസ്എൽവിയുടെ വിക്ഷേപണം കൂടി നടക്കും.