ഇടുക്കിയിൽ ഇന്ന് എല്‍.ഡി.എഫ്. ഹർത്താൽ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്.എഫ്.ഐ.

ഇടുക്കിയിൽ ഇന്ന് എല്‍.ഡി.എഫ്. ഹർത്താൽ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്.എഫ്.ഐ.

ഇടുക്കിയിൽ ഇന്ന് ഹർത്താൽ .നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത് . രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ജില്ലയിൽ ഹര്‍ത്താല്‍ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍.

അതേസമയം എസ്.എഫ്.ഐ. കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . ഹർത്താലിന്റെ ഭാഗമായി ജില്ലയില്‍ കട കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്.ബസുകളും ഓടുന്നില്ല എന്നാൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും അടക്കം റോഡിലിറങ്ങിയിട്ടുണ്ട്.കൂടാതെ ജില്ലാ അതിര്‍ത്തികളില്‍ കരിങ്കൊടി പ്രതിഷേധം ഉണ്ടായേക്കുമെന്ന സൂചനയും ഉണ്ട് . അതേസമയം തൊടുപുഴയില്‍ എസ്.എഫ്.ഐ. ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തിയിരുന്നു . ‘സംഘി ഖാന്‍, താങ്കള്‍ക്ക് ഇവിടെ സ്വാഗതമില്ല’ എന്ന് ഇംഗ്ലീഷിലെഴുതിയ ബാനറാണ് എസ്.എഫ്.ഐ. സ്ഥാപിച്ചത്. ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍ .ചൊവ്വാഴ്ച രാജ്ഭവനിലേക്ക് ഗവര്‍ണര്‍ക്കെതിരേ മാര്‍ച്ച് നടത്താന്‍ എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു എന്നാൽ അന്നേദിവസം തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയിലെത്തുമെന്ന് അറിയിച്ചു.ഇതിനുപിന്നാലെയാണ് എല്‍.ഡി.എഫ്. ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )