മാന്നാർ കൊലപാതകം: കലയുടെ ശരീരാവശിഷ്ടങ്ങൾ മറ്റെവിടെല്ലാം? തിരച്ചില്‍ നടത്താന്‍ പോലീസ്‌

മാന്നാർ കൊലപാതകം: കലയുടെ ശരീരാവശിഷ്ടങ്ങൾ മറ്റെവിടെല്ലാം? തിരച്ചില്‍ നടത്താന്‍ പോലീസ്‌

മാന്നാറില്‍ നടന്ന കൊലക്കേസില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ പോലീസ്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത് പൂഞമമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതോടൊപ്പം വീടിന്റെ മറ്റ് ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ ടാങ്ക് പോലെ എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം ഉന്നയിക്കുന്നു.

കേസില്‍ മുഖ്യപ്രതി അനില്‍ കുമാറിന്‍െ ഇതുവരെ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നതും പോലീസിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. അനില്‍ ഇസ്രയേലിലുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ മൂന്നുമാസമായി ഇസ്രയേലില്‍ താമസിച്ചിരുന്ന സ്ഥലം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. അല്ലെങ്കില്‍ തിരച്ചില്‍ വാറന്റും നോട്ടിസും പുറപ്പെടുവിക്കാനാണ് നീക്കം.

അറസ്റ്റിലായ സോമരാജന്‍, കെ.സി. പ്രമോദ്, ജിനു ഗോപി എന്നിവരെ ആറുദിവസത്തേക്ക് പൊലീസിന് കസ്റ്റഡിയില്‍ വിട്ടുകിട്ടി. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പെരുമ്പുഴ പാലത്തില്‍നിന്ന് കലയുടെ മൃതദേഹം ആറ്റിലേക്ക് തള്ളാന്‍ ശ്രമം നടത്തിയിരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവിടെ ആളുകള്‍ വന്നുംപോയുമിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും സെപ്റ്റിക് ടാങ്കില്‍ മറവുചെയ്യാന്‍ തീരുമാനിച്ചെന്നുമാണ് മൊഴി.

കസ്റ്റഡിയിലുള്ള മൂന്നു പ്രതികളുടെയും അനിലിന്റെയും വീടിനടുത്തെ ചതുപ്പ് നിറഞ്ഞ പ്രദേശത്തും വ്യാഴാഴ്ച പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. സെപ്റ്റിക് ടാങ്കില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ തിരയാന്‍ പൊലീസിനെ സഹായിച്ച തിരുവല്ല സ്വദേശി സോമന്‍ എന്നയാളും പൊലീസിനൊപ്പമുണ്ടായിരുന്നു. ഇവിടെ യന്ത്രസഹായത്തോടെ തിരച്ചില്‍ നടത്തുമെന്നാണ് സൂചന.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )