തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ല; കെ മുരളീധരന്‍

തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ല; കെ മുരളീധരന്‍

തൃശൂര്‍: തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്ന് കെ മുരളീധരന്‍. എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ പിണറായിയില്‍ നിന്ന് ഉണ്ടാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി ഡീലെന്ന് കെ മുരളീധരന്‍ അരോപിച്ചു. എന്ത് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ല. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കരുവന്നൂരില്‍ വരുന്നതിനുമുമ്പ് ആദ്യം മണിപ്പൂരില്‍ പോകണം. കരുവന്നൂര്‍ ആളിക്കത്തിച്ചത് കൊണ്ട് ബിജെപിക്ക് പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു ബാങ്ക് തകര്‍ത്തതിന് ഇടതുപക്ഷത്തെ വോട്ടര്‍മാര്‍ ശിക്ഷിക്കും. കരുവന്നൂര്‍ വിഷയത്തില്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നും കെ മുരളീധരന്‍.

ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന് സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ അനിത സ്ഥലംമാറ്റം നേരിട്ട നടപടി ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ നയമാണ് കാണിക്കുന്നത്, തിരിച്ച് അനിതയെ ജോലിയിലെടുക്കാന്‍ തീരുമാനിച്ചത് കോടതിയില്‍ നിന്ന് തിരിച്ചടി ഭയന്നെന്നും കെ മുരളീധരന്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )