ഗ്രാമ്പൂവിന്റെ ഈ ഗുണങ്ങൾ അറിയാതെപോകരുത്

ഗ്രാമ്പൂവിന്റെ ഈ ഗുണങ്ങൾ അറിയാതെപോകരുത്

ഒട്ടനവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഗ്രാമ്പൂ. ആന്‍റി ഓക്സിടെന്റുകളുടെ ഉറവിടമാണ് ഇത് വിറ്റാമിന്‍ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണകരമാണ് . മാത്രമല്ല തണുപ്പുകാത്തുണ്ടാവുന്ന ചുമ, ജലദോഷം എന്നിവയെ തടയാന്‍ ഗ്രാമ്പൂ സഹായകരമാണ് ഗ്രാമ്പൂതൈലം ചേർത്തുള്ള ചെറു ചൂടുവെള്ളം തൊണ്ടയില്‍ കൊണ്ടാൽ തോണ്ടവേദന പൂർണമായും ഇല്ലാതാവും .

ഗ്രാമ്പൂ തൈലം ചേർത്ത തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് കഫകെട്ട്, ജലദോഷം തുടങ്ങിയവയ്ക്ക് നല്ലതാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടായനും ഗ്രാമ്പൂ സഹായിക്കും. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാന്‍സഹായിക്കും. കൂടാതെ വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഇത് പരിഹാരമാണ് .പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിന്‍റെ തൈലം പഞ്ഞിയില്‍ ചാലിച്ച് വേദനയുള്ള പല്ലിന്‍റെ ഭാഗത്ത് മോണയില്‍ തട്ടാതെ വച്ചാല്‍‌ വേദന കുറയും. വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായില്‍ കൊണ്ടാൽ ദുർഗന്ധം മാറും. തലമുടിയുടെ ആരോഗ്യത്തിനും ഗ്രാമ്പൂ ഉത്തമമാണ് .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )