‘ബുള്ളറ്റു കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് പരിഹാരം’; ബജറ്റിനെ കളിയാക്കി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവസാനിച്ചതോടു കൂടി ‘ബുള്ളറ്റു കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്ന പരിഹാസവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
‘‘ബുള്ളറ്റു കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയ പാപ്പരത്തമാണ് നേരിടുന്നത്.’’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
CATEGORIES India