കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട് മരണം; മൃതദേഹം കണ്ടെത്തി

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട് മരണം; മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമൽരാജിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയിൽപ്പെട്ട് അമൽരാജിനെ കാണാതാവുകയായിരുന്നു.

തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. തിരച്ചിൽ തുടർന്ന ഇന്ന് കൊല്ലം പോർട്ടിനുള്ളിൽ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )