മദ്യനയ കേസ്; അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും

മദ്യനയ കേസ്; അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും

ഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കും. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് ഉച്ചയോടെ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കുക. വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ വേണം എന്ന ആവശ്യം ഇഡി ഉന്നയിക്കും.

അരവിന്ദ് കെജ്രിവാളിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഫോണ്‍ പാസ്സ്വേര്‍ഡ് നല്‍കുന്നില്ല എന്ന വിവരവും ഇഡി ഇന്ന് കോടതിയെ അറിയിക്കും. ഫോണ്‍ പരിശോധിക്കാന്‍ ഇഡി ആപ്പിളിനെ സമീപിച്ചിരുന്നു. അതെസമയം ചോദ്യം ചെയ്യലിനായി നാലു ദിവസം കൂടി നീട്ടി ചോദിക്കാനുള്ള ഇഡിയുടെ ആവശ്യം കെജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ക്കും.

അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധം എന്ന മുന്‍ വാദത്തില്‍ ഊന്നിത്തന്നെയാകും കെജ്രിവാളിന്റെ വാദം.കെജ്രിവാളിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നാണ് ഇഡി നിലപാട്. ചോദ്യം ചെയ്യലിനോട് കെജ്രിവാള്‍ നിസ്സഹരണം തുടരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. 4 ദിവസം കൂടി നീട്ടി ചോദിച്ചേക്കും എന്നാണ് സൂചന.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )