വീണ്ടും യാത്രക്കാരെ പ്രതിസന്ധിയിലാക്കി സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വീണ്ടും യാത്രക്കാരെ പ്രതിസന്ധിയിലാക്കി സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂര്‍ സെക്ടറില്‍ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ന് രാവിലെ 6.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തില്‍ എത്തേണ്ട ഐ എക്സ് 0713 വിമാനവും മസ്‌കത്തില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരില്‍ എത്തേണ്ട ഐ എക്സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.

സര്‍വീസ് റദ്ദാക്കുന്നതായി അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് സന്ദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച മസ്‌കത്ത്-കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വിസുകളും ഒഴിവാക്കിയിരുന്നു. ഒരാഴ്ചക്കിടെ പത്തില്‍ അധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )