സണ്‍റൈസേഴ്‌സ് താരങ്ങള്‍ക്കെതിരായ അതിരുകടന്ന പരിഹാസത്തിന് ഹര്‍ഷിത് റാണയെക്കെതിരെ നടപടി

സണ്‍റൈസേഴ്‌സ് താരങ്ങള്‍ക്കെതിരായ അതിരുകടന്ന പരിഹാസത്തിന് ഹര്‍ഷിത് റാണയെക്കെതിരെ നടപടി

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് താരങ്ങള്‍ക്കെതിരായ അതിരുകടന്ന പരിഹാസത്തിന് കൊല്‍ക്കത്ത താരം ഹര്‍ഷിത് റാണയെക്കെതിരെ നടപടി. മാച്ച് ഫീയുടെ 60 ശതമാനമാണ് താരത്തിന് ഐപിഎല്‍ പിഴയിട്ടിരിക്കുന്നത്. സണ്‍റൈസേഴ്‌സ് താരങ്ങളായ മായങ്ക് അഗര്‍വാള്‍ ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ഷിത് റാണയുടെ പ്രകോപനം ഉണ്ടായത്.

മത്സരത്തില്‍ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എട്ട് റണ്‍സ് വിട്ടുനല്‍കിയെങ്കിലും ഹര്‍ഷിത് കൊല്‍ക്കത്തയ്ക്ക് നാല് റണ്‍സ് വിജയം ഉറപ്പാക്കി. അനുഭവ സമ്പത്തുള്ള ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ യുവതാരം ഹര്‍ഷിതന്റെ പ്രകടനത്തെ കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ അഭിനന്ദിക്കുകയും ചെയ്തു.

മത്സരത്തില്‍ ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയ ശേഷം ഇരുവര്‍ക്കും നേരെ റാണ ഫ്‌ലൈയിം?ഗ് കിസ് നല്‍കി. ഐപിഎല്‍ നിയമത്തിലെ ആര്‍ട്ടിക്കള്‍ 2.5 പ്രകാരമുള്ള കുറ്റമാണ് താരം ചെയ്തത്. തുടര്‍ന്നാണ് ഹര്‍ഷിതിനെതിരെ ഐപിഎല്‍ നടപടിയെടുത്തത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )