വളർത്തുമൃ​ഗങ്ങളെ ഇനിമുതൽ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാം

വളർത്തുമൃ​ഗങ്ങളെ ഇനിമുതൽ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാം

കൊച്ചി:വിദേശത്ത് നിന്ന് വളര്‍ത്ത് മൃഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാന്‍ അവസരമൊരുക്കി കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് (സിയാല്‍). ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ സ്ഥിതിചെയ്യുന്ന ആനിമല്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കേഷന്‍ സെന്ററിലൂടെ മാത്രമേ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാന്‍ നേരത്തെ അനുമതിയുണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചത് വിദേശികള്‍ക്ക് ഏറെ സൗകര്യപ്രദമായിമാറിയിരിക്കുകയാണ് .മുന്‍പ് ഇതുമായി ബന്ധപ്പെട്ട് അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ തീരുമാനത്തോടുകൂടി വിദേശികളുടെ ഏറെ നാളത്തെ ആവശ്യം പൂര്‍ത്തീകരിച്ചതായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )