സ്വാതി മലിവാൾ കേസ്: കെജ്‌രിവാളിൻ്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും

സ്വാതി മലിവാൾ കേസ്: കെജ്‌രിവാളിൻ്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ഡല്‍ഹി പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11. 30ന് ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുമായി (എഎപി) ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സ്വാതി മലിവാളിനെ ആക്രമിച്ച കേസിലാണ് ഈ അന്വേഷണം . സംഭവം നടക്കുമ്പോള്‍ കെജ്രിവാളിന്റെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നു എന്നതാണ് അന്വേഷണത്തിന് പിന്നിലെ കാരണം.

കേസില്‍ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയേക്കും. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് എഎപി മേധാവിയുടെ ഭാര്യ സുനിത കെജ്രിവാളിനെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയപ്പോള്‍ തന്നെ ആക്രമിച്ചുവെന്ന് സ്വാതി മലിവാള്‍ ആരോപിച്ചിരുന്നു. പിന്നാലെ വന്‍ രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് കുമാറിനെ അറസ്റ്റ് ചെയ്തു. ബിഭവ് കുമാര്‍ ഒരു പ്രകോപനവുമില്ലാതെ തന്നെ ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് സ്വാതി പറഞ്ഞിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )