പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകളിലെ സാങ്കേതികതകരാർ തലവേദനയാകുന്നു ;ഡിജിറ്റൽ ഇടപാടുകൾ നിർത്തിവെക്കുമെന്ന് പമ്പുടമകൾ

പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകളിലെ സാങ്കേതികതകരാർ തലവേദനയാകുന്നു ;ഡിജിറ്റൽ ഇടപാടുകൾ നിർത്തിവെക്കുമെന്ന് പമ്പുടമകൾ

പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഇടപാടുകളിൽ ബാങ്കിന്റെയും മറ്റും സാങ്കേതിക തകരാറുകളും മൂലം നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകൾ
നിർത്തിവയ്ക്കാൻ ഉടമകൾ നിർബന്ധിതരാകുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. ഡിജിറ്റൽ ഇടപാടുകളിൽ
ഉണ്ടാകുന്ന സാങ്കേതിക തകരാർ മൂലം പമ്പിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കവും സംഘർഷവും പതിവാണ്.

എന്നാൽ ഓരോ പമ്പിലും നടക്കുന്ന ബിസിനസിന്റെ 70 ശതമാനവും ഡിജിറ്റൽ ഇടപാടുകളാണ്. ഇത്തരത്തിലുള്ള അക്രമമാണ് കഴിഞ്ഞദിവസം കൊട്ടാരക്കരയിലെ പമ്പിൽ നടന്നത്. ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനായുള്ള നിയമനിർമാണം നടത്തണമെന്നും പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തിന് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ പമ്പുകളുടെ പ്രവർത്തനം പ്രയാസകരമാകുമെന്നും ഓൾ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സഫ അഷറഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ തുടങ്ങിയവർ പ്രസ്താവനയിൽ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )