തിരുപ്പതി ലഡ്ഡു വിവാദം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

തിരുപ്പതി ലഡ്ഡു വിവാദം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ലഡ്ഡു നിർമിക്കാൻ പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചുവെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ആരോപണം വൈ.എസ്.ആർ.സി.പി തള്ളിയതിനു പിന്നാലെ, ഗുജറാത്തിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ ലഡ്ഡുവിൽ പശുവിന്റെയും പന്നിയുടെയും ​കൊഴുപ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായുള്ള റിപ്പോർട്ട് വന്നു.

പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ വന്നത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണമോ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണമോ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ സത്യം സിങും ഹർജി നൽകിയിട്ടുണ്ട്.

മതപരമായ ആചാരങ്ങളിൽ കടുത്ത ലംഘനം നടന്നതായുള്ള റിപ്പോർട്ട് കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സസ്യേതര ഭക്ഷ്യസാധനങ്ങൾക്ക് പകരം, മാസാഹാരം ഉപയോഗിക്കുന്നത് ഒരിക്കലും സാധൂകരിക്കാനാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )