ഇലോണ്‍ മസ്‌കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 42 ലക്ഷം

ഇലോണ്‍ മസ്‌കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 42 ലക്ഷം

ലോണ്‍ മസ്‌കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയില്‍ നിന്ന് 42 ലക്ഷം രൂപ തട്ടി. ‘മിസ്റ്റര്‍ മസ്‌ക്’ ആണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു യുവതിയെ തട്ടിപ്പുകാര്‍ ഇന്‍സ്റ്റയിലൂടെ സമീപിച്ചത്. ‘അമേരിക്കന്‍ ശതകോടീശ്വരനായ ‘ഇലോണ്‍ മസ്‌കു’മായി ഇന്‍സ്റ്റഗ്രാമില്‍ സംസാരിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു’ എന്നാണ് കൊറിയക്കാരിയായ ജിയോങ് ജി-സണ്‍ പറഞ്ഞത്.

സംശയം പ്രകടിപ്പിച്ചതും ജോലിക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച ‘വ്യാജ മസ്‌ക്’ അദ്ദേഹത്തിന്റെ കുട്ടിളെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുകയും ചെയ്തു. തന്റെ ചില ആരാധകരുമായി ഇടക്ക് സംസാരിക്കുന്നതിനെ കുറിച്ചും മസ്‌കിന്റെ ഡീപ് ഫേക്ക് മനസുതുറന്നു.
”ജൂലൈ 17 ന്, ‘മസ്‌ക്’ എന്നെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്തു. മസ്‌കിന്റെ ആത്മകഥ വായിച്ചതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയിരുന്നു. എങ്കിലും, ആദ്യം എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം തന്റെ ഐഡി കാര്‍ഡും ജോലിസ്ഥലത്ത് നില്‍ക്കുന്ന ഫോട്ടോയും അയച്ചു തന്നു.

യുവതിയെ പൂര്‍ണമായും കെണിയില്‍ വീഴ്ത്താനായി സൈബര്‍ കുറ്റവാളി ഉപയോഗിച്ച വജ്രായുധം മറ്റൊന്നായിരുന്നു. നേരിട്ട് വിഡിയോ കോള്‍ ചെയ്തതോടെ ജിയോങ് ജി-സണിന്റെ സംശയം പൂര്‍ണമായും മാറുകയായിരുന്നു. കൂടാതെ യുവതിയോട് ‘മസ്‌ക്’ തന്റെ പ്രണയം തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാല്‍, മസ്‌കിന്റെ ഡീപ്‌ഫേക്ക് വീഡിയോ ഉപയോഗിച്ചായിരുന്നു സൈബര്‍ കുറ്റവാളി വിഡിയോ കോള്‍ ചെയ്തത്.

ഇതുകൂടാതെ, തന്റെ മക്കളെ കുറിച്ചും ടെസ്ലയിലോ സ്പേസ് എക്സിലോ പോകാനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുമെല്ലാം ‘മസ്‌ക്’ സംസാരിച്ചു. അതുപോലെ തന്റെ ആരാധകരുമായി വല്ലപ്പോഴുമൊക്കെ ബന്ധപ്പെടാറുണ്ടെന്നും ‘മസ്‌ക്’ വിശദീകരിച്ചതായി അവര്‍ പറഞ്ഞു. 2023 ഏപ്രിലില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ‘മസ്‌ക്’ യുവതിയോട് സംസാരിച്ചു, ടെസ്ല ഗിഗാഫാക്ടറി നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലമായി രാജ്യത്തെ വിശേഷിപ്പിക്കുകയും ചെയ്തു.

പിന്നീട് തട്ടിപ്പുകാരന്‍ യുവതിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും പണം ഒരു കമ്പനിയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സമ്പന്നയാക്കാമെന്നായിരുന്നു വാഗ്ദാനം. ”ഞാന്‍ കാരണം എന്റെ ആരാധകര്‍ സമ്പന്നരാകുമ്പോള്‍ എനിക്ക് സന്തോഷമാകും’ എന്നായിരുന്നു ‘വ്യാജ മസ്‌ക്’ പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. 42 ലക്ഷം രൂപയായിരുന്നു യുവതി നിക്ഷേപിച്ചത്. മുഴുവന്‍ പണവും നഷ്ടമാവുകയും ചെയ്തു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )