കണ്ണും മനസ്സും നിറച്ച് വയനാടിന്റെ ആകാശക്കാഴ്ച കാണാൻ ഇതാ ഒരവസരം ഫ്ലവർഷോയ്ക്കൊപ്പം ഹെലികോപ്റ്റർ റൈഡും
വയനാട്ടിൽ ഫ്ലവർ ഷോ ആരംഭിച്ചതോടെ കൽപ്പറ്റയിലേക്ക് സഞ്ചാരികളുടെ പ്രവാഹം .ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വര്ദ്ധിച്ചതോടെ ഫ്ലവർഷോയ്ക്കും റൈഡുകള്‍ക്കും പുറമേ ഹെലികോപ്റ്റർ റൈഡും ഷോയിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ് അധികൃതർ വയനാടിന്റെ ആകാശ കാഴ്ച ആസ്വദിക്കാൻ സാധിക്കുംവിധമാണ് റൈഡ്. ഫ്ലവർഷോ കാണുന്നതിനായി ഇവിടേക്കെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് അതീവഭംഗിയായി ഒരുക്കിയിരിക്കുന്ന ജലധാരയാണ് പിന്നീട് അങ്ങോട്ട് പൂക്കളുടെ വസന്തമാണ് കാണാൻ കഴിയുന്നത് 16 ഇനം ബോഗണ്‍വില്ല, ലില്ലിയം, പോയന്‍സിറ്റിയ, ബോള്‍സം, മെലസ്റ്റോമ പരിചിതമായതും അല്ലാത്തതുമായ വ്യത്യസ്തയിനം പൂക്കളും ചെടികളും തുടങ്ങി നിരവധി പൂക്കൾ കണ്ട് ആസ്വദിക്കാം. മാത്രമല്ല പൂക്കൾക്കിടയിൽ നിന്നും സെൽഫിയുമെടുക്കാം അതിവേണ്ടി പ്രത്യേക സെൽഫി കോർണറും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന പ്രത്യേക റൈഡുകളും ഫ്ലവർഷോയിൽ ഉണ്ട്. മാത്രമല്ല ഗാനമേള, മിമിക്സ് പരേഡ്, കോമഡി ഷോ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളും ഷോയിലൂടെ ആസ്വദിക്കാനാകും.കൂടാതെ വയനാടൻ ചുരവും ബാണാസുര സാഗർ ഡാം കാഴ്ചയുമെല്ലാം കണ്ടുള്ള ആകാശയാത്രയാണുള്ളത്. ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഹെലികോപ്റ്റര്‍ റൈഡിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു . ഇതിനോടകം തന്നെ നൂറുപേര്‍ ഹെലികോപ്റ്റര്‍ സവാരിക്കായി ടിക്കറ്റുകള്‍ ബുക്ക്ചെയ്യ്തുകഴിഞ്ഞു.വെള്ളിയാഴ്ചവരെയാണ് ഹെലികോപ്റ്റര്‍ സവാരിക്ക് 5000 രൂപയാണ് ഒരാൾക്കുള്ള ചാർജ്.ആകർഷണങ്ങൾ കണ്ണും മനസും ഒരുപോലെ കീഴടക്കുന്ന പൂക്കാഴ്ചകൾ കാണുന്നതിനും തിരക്കേറുന്നു ജനുവരി 15 വരെയാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി നടക്കുന്നത്. ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആസ്റ്റർ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ട്യൂബ് റോസ്, സാൽവിയ, ഫ്ലോക്‌സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ തുടങ്ങിയ പുഷ്പോദ്യാനങ്ങൾ, പുഷ്‌പാലങ്കാരങ്ങൾ, ‘കൃഷി ഉയരങ്ങളിലേയ്ക്ക്’എന്ന സന്ദേശം നൽകുന്ന ലംബ നിർമ്മിതികൾ (വെർട്ടിക്കൽ ഗാർഡനുകൾ) തുടങ്ങിയവയാണ് പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങൾ .മേളയിൽ വിവിധ സർക്കാർ അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും, കർഷകർ, സംരംഭകർ എന്നിവരുടെയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കാർഷിക സെമിനാറുകൾ കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ, വിനോദോപാധികൾ, ഫുഡ് കോർട്ട്, പെറ്റ് ഷോ, സായാഹ്നങ്ങളിൽ കലാസാംസ്ക്കാരിക പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം നൂതന സാങ്കേതിക വിദ്യകളുടെയും, മികച്ചയിനം വിത്ത്/നടീൽ വസ്‌തുക്കളുടെയും, കാർഷികോത്പന്നങ്ങളുടെയും പ്രദർശന-വിപണന മേളയും ഉണ്ടായിരിക്കും.