വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരികൊല്ലപ്പെട്ട സംഭവംകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരികൊല്ലപ്പെട്ട സംഭവംകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ തങ്ങൾ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറാക്കണമെന്നാവശ്യപെട്ടുകൊണ്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എന്നാൽ ഈ വിഷയം ഡിജിപിയുമായി സംസാരിച്ചു തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു.ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കാണാനെത്തിയത് അതേസമയം കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകുമെന്നു കുട്ടിയുടെ അച്ഛൻ പറഞ്ഞു.

2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പീഡനത്തിനിരയായായി കൊല്ലപ്പെട്ടപെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.അതേസമയം കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 3 വയസ്സുള്ളപ്പോൾ മുതൽ പെൺകുട്ടിക്ക് മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വന്നത്.എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയെന്നായിരുന്നു കോടതി വ്യക്തമാക്കിയത് . കേസിൽ പ്രതിയായ അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണു പരാമർശമുള്ളത്. തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമെന്നും കോടതി പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടെന്നും കോടതി വിധിപകർപ്പിൽ പറഞ്ഞിരുന്നു വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിലും വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )