നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർ‌ത്തലാക്കുമെന്ന് മന്ത്രി കെ. ബി. ​ഗണേഷ് കുമാർ കെ എസ് ആർ ടി സിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കും .

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർ‌ത്തലാക്കുമെന്ന് മന്ത്രി കെ. ബി. ​ഗണേഷ് കുമാർ കെ എസ് ആർ ടി സിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കും .

നഷ്ടത്തിലോടുന്ന കെ .എസ് ആർ ടി സി സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ . എന്നാൽ ഉൾമേഖലയിലേക്ക് പോകുന്ന ബസ്സുകൾ നിർത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സമയക്രമത്തിന്റെ കുഴപ്പമാണ് നഷ്ടത്തിലോടുന്നതിന് കാരണമെങ്കിൽ സമയക്രമം പരിഹരിക്കുമെന്നും .അതേസമയം കെ എസ് ആർ ടി സിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു .വരുമാനം വർദ്ധിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും , അതിനോടൊപ്പം ചെലവ് കൂടിയാൽ കുഴപ്പത്തിലാകുമെന്നും മുറുക്കാൻ കടയിലെ സാമ്പത്തിക ശാസ്ത്രം മാറ്റുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.കൂടാതെ മുലയൂട്ടുന്ന അമ്മമാർക്ക് കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ പ്രത്യേക സൗകര്യം ഒരുക്കുമെന്നും .

വലിയ കമ്പനികളുടെ സി എസ് ആർ ഫണ്ട് സ്വീകരിക്കാൻ കെ എസ് ആർ ടി സിക്ക് ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണമെന്നും .അതിനുള്ള അപേക്ഷ കൊടുക്കാൻ കെ എസ് ആർ ടി സി എംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും . യൂണിയനുകളുമായി സൗഹൃദത്തിൽ തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ ശമ്പളം, പെൻഷൻ തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യം, വിഷയത്തിിൽ സുതാര്യ ചർച്ചയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു . എന്നാൽ കെ എസ് ആർ ടി സിയിലെ അഴിമതിയെ പറ്റി പറഞ്ഞത് അവിടെയുള്ള മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോ​ഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്നും. മുൻ മന്ത്രി ആന്റണി രാജുവുമായി യാതൊരു തർക്കവുമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും . തന്റെ അച്ഛന്റെ കൂടെ എം എൽ എ ആയിരുന്ന ആളാണ് അദ്ദേഹമെന്നും താനും അച്ഛന്റെ കൂടെ എം എൽ എ ആയിരുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. സത്യ പ്രതിജ്ഞയ്ക്ക് മുൻപ് അദ്ദേഹം വകുപ്പിലെ ചോർച്ച കണ്ടത് എങ്ങനെയാണെന്നും നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോ​ഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും അടിസ്ഥാനര​ഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ആളാണ് ​ഗണേഷ്എന്നും . അഭിരപ്രായം പറയുമ്പോൾ കുറച്ച് കൂടി പക്ലത കാണിക്കണമായിരുന്നുവെന്നും അതേ നാണയത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നുമായിരുന്നു പ്രതികരിച്ചുകൊണ്ടായിരുന്നു ആന്റണി രാജു കെ. ബി​. ഗണേശ് കുമാറിന്റെ അഴിമതി പരാമർശത്തിനെതിരെ പ്രതികരിച്ചത്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )