ചന്ദിപുര വൈറസ്; മരിച്ച കുട്ടികളുടെ എണ്ണം 15 ആയി, 29 പേര്‍ ചികിത്സയില്‍

ചന്ദിപുര വൈറസ്; മരിച്ച കുട്ടികളുടെ എണ്ണം 15 ആയി, 29 പേര്‍ ചികിത്സയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധിച്ച് മരിച്ചത് കുട്ടികളുള്‍പ്പെടെ 15 പേര്‍. 29 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. 51,725 പേരെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്‌തെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. വൈറസിനെ പ്രതിരോധക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ എല്ലാ ജില്ലയിലും ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നിന്നുള്ള ഒരാള്‍ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്.

സമ്പര്‍കാന്ത, ഹിസാഗര്‍, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )