ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ലഷ് ചെയ്തു…മിഹിര്‍ നേരിട്ടത് ക്രൂരമായ റാഗിങ്; ആരോപണങ്ങള്‍ നിഷേധിച്ച് ഗ്ലോബല്‍ സ്‌കൂള്‍

ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ലഷ് ചെയ്തു…മിഹിര്‍ നേരിട്ടത് ക്രൂരമായ റാഗിങ്; ആരോപണങ്ങള്‍ നിഷേധിച്ച് ഗ്ലോബല്‍ സ്‌കൂള്‍

എറണാകുളം തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗ്ലോബല്‍ സ്‌കൂള്‍ അധികൃതരുടെയും മൊഴിയെടുത്തു. കുടുംബത്തിന്റെ ആരോപണങ്ങള്‍ ഗ്ലോബല്‍ സ്‌കൂള്‍ നിഷേധിച്ചു. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുമായി പോലീസ് സംസാരിക്കും. സ്‌കൂളില്‍ പ്രാഥമിക പരിശോധന നടന്നു. സ്‌ക്രീന്‍ഷോട്ടുകളും ചാറ്റുകളും അന്വേഷണ സംഘം ശേഖരിച്ചു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് തുടര്‍ നടപടികള്‍ ഉണ്ടാവുക. ജനുവരി 15ന് ഫ്‌ലാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥി മരിച്ചത്. മകന്‍ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മ പരാതി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചിരുന്നുവെന്നും സഹപാഠികളില്‍ നിന്ന് കുട്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിയില്‍ പറയുന്നു.

ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ലഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്. ടോയ്‌ലെറ്റ് നക്കിച്ചുവെന്നു പരായില്‍. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജീവനൊടുക്കിയ ദിവസവും ക്രൂര പീഡനം ഏറ്റുവാങ്ങി. സഹപാഠികളില്‍ നിന്നാണ് പരാതിയിലെ വിവരങ്ങള്‍ ശേഖരിച്ചത്. സ്‌കൂളുകളില്‍ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് അമ്മ പറയുന്നു. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍- രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ലാറ്റില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. മുകളില്‍ നിന്ന് വീണ മിഹിര്‍ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിലാണ് പതിച്ചത്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഹിര്‍. സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )