റെക്കോർഡ് തകർത്തെറിഞ്ഞ് സ്വർണവില! ഇന്ന് കൂടിയത് 960 രൂപ

റെക്കോർഡ് തകർത്തെറിഞ്ഞ് സ്വർണവില! ഇന്ന് കൂടിയത് 960 രൂപ

സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് സ്വർണ വിലയിൽ വർധന. ഇന്ന് കേരളത്തിൽ ഗ്രാമിന് 120 രൂപ കൂടിയതോടെ വില 7730 രൂപയിലെത്തി. പവന് 960 രൂപ ഉയർന്ന് 61,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് സ്വർണവില 61,000 കടക്കുന്നത്.

ഓരോ ദിവസവും വിലയിൽ വർദ്ധനവുണ്ടാകുമ്പോൾ ഇതിന് സമാന്തരമായി വില ഇടിവ് പ്രതീക്ഷിച്ച ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വർണവില റെക്കോർഡുകൾ ഭേദിക്കുകയാണ്.

പവന് 2025 തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 4500 രൂപയിലേറെ മാസം അവസാനിക്കുമ്പോൾ കൂടിയിട്ടുണ്ട്. ജനുവരി ഒന്നിന് 57,200 രൂപയ്ക്കാണ് ഒരു പവൻ സ്വർണം ലഭിച്ചിരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )