പുതുവർഷത്തിൽ കുതിപ്പ് തുടർന്ന് സ്വർണവില, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വൻ വർദ്ധനവ്. ഇന്ന് ഗ്രാമിന് 80 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7,260 രൂപ നൽകണം. പവന് 640 രൂപ കൂടി വില 58,080 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഡിസംബർ 11,12 തീയതികളിൽ പവന് 58,280 രൂപയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. പുതുവർഷത്തിലെ ട്രെൻഡ് ഇത് മറികടക്കുമെന്ന സൂചനയാണ് നൽകുന്നത്.
ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇതോടെ 2025ലെ ആദ്യ രണ്ട് ദിനങ്ങളിൽ സ്വർണവിലയിൽ 560 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ ഇന്നലെ ഒരു പവന് 57,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് വില 7180 രൂപയായിരുന്നു വില. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്.
അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാൻഡാണ്. ഡിസംബർ അവസാന വാരത്തിൽ മൂന്ന് തവണ വില 57,200 ലെത്തിയിരുന്നു. ഈ ആഴ്ച ചെറിയ നിരക്ക് വ്യത്യാസങ്ങളിലാണ് സ്വർണവിപണി നടന്നിരുന്നത്.