സ്വര്‍ണ്ണവിലയിൽ വീണ്ടും വർദ്ധനവ്
സ്വർണ്ണവില കുതിക്കുന്നു . ഒരിടവേളയ്ക്ക് ശേഷമുള്ള വില വര്‍ധനവ് ഉപഭോക്താക്കളെ വലയ്ക്കുന്നു .കഴിഞ്ഞാഴ്ചയുടെ ആദ്യ ദിനങ്ങളില്‍ വില കുറയുന്നതായിരുന്നു ട്രെന്‍ഡ്. എന്നാല്‍ വാരാന്ത്യത്തില്‍ വില ഉയരാന്‍ തുടങ്ങി. പുതിയ ആഴ്ചയിലെ ആദ്യ ദിനത്തിലും സ്വർണ്ണ വില കുതിക്കുകയാണ്. വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവ് ഉണ്ടായേക്കും ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയാണ്. പിന്നീട് കുറഞ്ഞ് 46080 രൂപ വരെ എത്തിയിരുന്നു. ഈ മാസം 11നായിരുന്നു ഈ കുറഞ്ഞ വില.
എന്നാല്‍ പിന്നീട് ഘട്ടങ്ങളായി ഉയരുകയാണ് സ്വര്‍ണവില. ഏറ്റവും കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 440 രൂപയുടെ വര്‍ധനവാണുള്ളത്.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46520 രൂപയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ശനിയാഴ്ച 46400 രൂപയായിരുന്നു വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയിലെത്തി. വരും ദിവസങ്ങളിലും നേരിയ തോതില്‍ വില വര്‍ധിച്ചേക്കുമെന്നാണ് വിവരം. ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങാന്‍ 4000 രൂപയോളം അധികം നല്‍കേണ്ടി വന്നേക്കാം. അതായത് ഒരു പവന്‍ ആഭരണത്തിന് അര ലക്ഷത്തിന് മുകളില്‍ ചെലവ് വരും. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉൾപ്പെടെയാണിത് .