പുഷ്പ 2 കേസ്: രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി തെലുങ്ക് സിനിമ പ്രതിനിധികള്‍

പുഷ്പ 2 കേസ്: രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി തെലുങ്ക് സിനിമ പ്രതിനിധികള്‍

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിക്കുകയും മകന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്ത സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി തെലുങ്ക് സിനിമ പ്രതിനിധികള്‍. അമേരിക്കയിലുള്ള ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജു തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. നിര്‍മ്മാതാവായ സൂര്യദേവര നാ?ഗവംശിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. യോഗത്തില്‍ തെലുങ്ക് സിനിമ ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കും.

അല്ലു അര്‍ജ്ജുന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. താന്‍ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് പ്രത്യേക ആനുകൂല്യ ഷോകള്‍ക്ക് അനുമതി നല്‍കില്ലായെന്നും സിനിമ ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലായെന്നും നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.

ഡിസംബര്‍ 21ന് അസംബ്ലിയില്‍ പ്രസംഗിക്കവെ, തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍ പൊലീസ് അനുമതിയില്ലാതെ തിയേറ്റര്‍ സന്ദര്‍ശിക്കുകയും ചെയ്തതിന് അല്ലു അര്‍ജുനെ രേവന്ത് റെഡ്ഡി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മരിച്ചുപോയ കുടുംബത്തെ കാണാനോ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കാണാനോ പോകാത്തതിനും താരം വിമര്‍ശനത്തിന് വിധേയനായി. ജയില്‍ മോചിതനായ അല്ലു അര്‍ജ്ജുനെ കാണാന്‍ വീട്ടിലെത്തിയ സിനിമ പ്രവര്‍ത്തകരെയും രേവന്ത് റെഡ്ഡി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന സിനിമ നയങ്ങളിലെ മാറ്റങ്ങളാണ് ചര്‍ച്ചയിലേക്ക് നയിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )