ആഭരണ പ്രേമികളേ ഇതിലേ… ഈ മാസത്തെ കുറഞ്ഞ നിരക്കിൽ സ്വർണവില
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വിപണിയുള്ളത്. 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 640 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1000 രൂപയോളം കുറവാണ് വിലയില്‍ രേഖപ്പെടുത്തിയത് എന്നത് ആഭരണ പ്രേമികളെ സംബന്ധിച്ച് ആശ്വാസകരമാണ്.
ഇന്ന് 56,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7040 രൂപയാണ് നല്‍കേണ്ടത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 98.90 രൂപയും കിലോഗ്രാമിന് 98,980 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.
നവംബര്‍ മാസത്തില്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്കിയാല് മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.