ഗവർണറുടെ പരിപാടി; സ്കൂളിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

ഗവർണറുടെ പരിപാടി; സ്കൂളിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

തിരുവനന്തപുരം: മംഗലപുരം ബിഷപ് പെരേര സ്‌കൂളിലെ ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് സ്കൂൾ അധികൃതർ സർക്കുലർ പുറത്തിറക്കിയത്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്.

ബുധനാഴ്ച നടക്കുന്ന സ്കൂൾ വാർഷിക ആഘോഷ പരിപാടിയിലാണ് ഗവർണർ പങ്കെടുക്കുന്നത്. സ്കൂളിന്റെ 46-ാമത് വാർഷികാഘോഷമാണ് നടക്കുന്നത്. വൈകുന്നേരം നടക്കുന്ന പരിപാടി ഗവർണർ ഉ​ദ്ഘാടനം ചെയ്യും.

പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിലാണ് പരാമർശമുള്ളത്. രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നും എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുതെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )