നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. സർക്കാർ നിലപാട് നാളെ ഹൈക്കോടതിയെ അറിയിക്കും. കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്ന് പറഞ്ഞ സർക്കാർ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
അതേസമയം, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ തസ്തിക മാറ്റത്തിനുള്ള അപേക്ഷ സർക്കാർ അംഗീകരിച്ചു. പത്തനംതിട്ട കളക്ടറേറ്റിലേക്ക് സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മഞ്ജുഷയ്ക്ക് മാറ്റം നൽകിയത്. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. മഞ്ജുഷ ഇപ്പോഴും അവധിയിൽ തുടരുകയാണ്.
CATEGORIES Kerala