ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വയനാട്: കേരള വനം വകുപ്പ് ആദിവാസികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി.എഫ്.ഒയും വയനാട് കളക്ടറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.

പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കമ്മീഷൻ കേസെടുത്തത്. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും. വനം കൈയേറ്റത്തിന്റെ പേരിൽ ബേഗൂരിലെ ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയെന്നാണ് പരാതി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )