ആഭരണ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വില 57000ത്തിലേക്ക് മടങ്ങിയെത്തുന്നത്. ഒക്ടോബർ 18 നാണ് അവസാനമായി വില 57000ത്തിൽ ഉണ്ടായിരുന്നത്. ഇന്ന് മാത്രം 1320 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ആഭരണ പ്രേമികളുടെ കാത്തിരിപ്പിന് ഇതോടെ വലിയ ആശ്വാസം നൽകും. നവംബർ ഒന്നു മുതൽ തുടർച്ചയായി വിലക്കുറവും ഒരേവിലയുമൊക്കെയായിരുന്നു സ്വർണവിപണി. എന്നാൽ ഇന്നലെ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 57,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 7200 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. ഒക്ടോബർ 29 ന വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.