ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു.

ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു.

ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു. അയ്യപ്പന്റെ മാതൃസ്ഥാനീയരാ അമ്പലപ്പുഴ സംഘത്തിൻറെ പേട്ട തുള്ളലാണ് .രാവിലെ നടന്നത്. സമൂഹപെരിയോൻ എൻ . ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ സംഘത്തിൻറെ പേട്ടതുള്ളൽ നടന്നത്. അമ്പലപ്പുഴ ദേശവുമായി ബന്ധപ്പെട്ട ഏഴു കരകളിൽ നിന്നായി 300 -ഓളം സ്വാമിമാരാണ് പേട്ട തുള്ളിയത് .

ആകാശത്ത് കൃഷ്ണപ്പരുന്ത്‌ വട്ടമിട്ട് പറന്നതോടെയായിരുന്നു അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ ആരംഭിച്ചത് .കൂടാതെ ഉച്ചയ്ക്കുശേഷം മാനത്ത് തെളിയുന്ന നക്ഷത്രം സാക്ഷിയാക്കി ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ നടക്കും . യോഗം പെരിയോൻ അമ്പാടത്ത് എ.കെ വിജയകുമാർ ആലങ്ങാട്ട് സംഘത്തെ നയിക്കും. ചിന്തുപാട്ടും കാവടിയാട്ടവും ആലങ്ങാട്ട് സംഘത്തോടൊപ്പം ഉണ്ട്.എരുമേലി കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച് വാവര് പള്ളിയിലും കയറി വലിയമ്പലത്തിലേക്കാണ് പേട്ടതുള്ളി പോകുന്നത്. അതേസമയം നിരവധി ഭക്തരാണ് പേട്ടതുള്ളൽ കാണുവാനായി എരുമേലിയിൽ എത്തിയത്. എരുമേലി പേട്ട തുള്ളൽ മതസൗഹാർദ്ദത്തിന്റെ അടയാളം കൂടിയാണ് ജനുവരി 15-നാണ് ശബരിമലയിൽ മകരവിളക്ക്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )