രാജീവ് ചന്ദ്രശേഖറിനോടപ്പമുള്ള വ്യാജ ഫോട്ടോ; ഇ പിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിര്‍മ്മിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി.
നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ മാനനഷ്ടത്തിനും വ്യാജരേഖ നിര്‍മ്മാണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പരാതി നല്‍കിയിരുന്നു.
രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റൊരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയില്‍ തന്റെ ഭാര്യയുടെ തലസ്ഥാപിച്ചു പ്രചരിപ്പിച്ചതിന് പിന്നില്‍ വി ഡി സതീശനാണെന്ന് ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു. നിരാമയയുമായി ബന്ധമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞിട്ടുണ്ട്. അത് എല്ലാവരും ഒന്ന് കേട്ട് നോക്കുന്നത് നല്ലതാണെന്നും ഇപി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ വക്കാലത്തു എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ഇ പി വ്യക്തമാക്കിയിരുന്നു.