മുഖത്തെ കറുത്ത പാടുകൾ മാറ്റം മുടി കൊഴിച്ചിൽ ഇല്ലാതാക്കാം എള്ള് കൊണ്ട്
നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് എള്ള് .ശൈത്യകാലത്ത് ഭക്ഷണത്തിൽ എള്ള് ഉൾപ്പെടുത്തുന്നത് കൊണ്ട് നിങ്ങൾക്ക് ധാരാളം പോഷക ഗുണങ്ങൾ ലഭിക്കും. ശക്തമായ അസ്ഥികൾക്കും ഊർജ്ജ പിന്തുണയ്ക്കും ആവശ്യമായ കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കൾ ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് എള്ള്.പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ശൈത്യകാലത്ത് നിങ്ങൾക്ക് പോഷക ഗുണങ്ങൾ നൽകാനും വരണ്ട് പോകുന്ന അവസ്ഥ യിൽ മാറ്റം ഉണ്ടാക്കാനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുന്നു. എള്ളിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണിത്.
എള്ള് സ്ഥിരമായ ഊർജ്ജവു സംതൃപ്തിയും നൽകുന്നു. ഇത് വിഭവങ്ങൾക്ക് രുചി കൂട്ടാൻ മാത്രമല്ല തണുപ്പ് കാലത്ത് എള്ള് കഴിക്കുന്നതിന്റെ ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .സമ്പൂർണ്ണ പ്രോട്ടീൻ സലാഡുകൾ, പച്ചക്കറികൾ തുടങ്ങിയവയിൽ എള്ള് ഇട്ട് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്, എള്ളിൽ ഉയർന്ന നിലവാരമുള്ള അമിനോ ആസിഡുകളുടെ 20 ശതമാനം അടങ്ങിയിട്ടുണ്ട് . പ്രോട്ടീന്റെ പോഷക സാന്ദ്രമായ ഉറവിടം കൂടിയാണ് എള്ള്. ഹൃദയ സംബന്ധമായ ആരോഗ്യം ആന്റി – ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായ എള്ള് ഹൃദയത്തെ സംരക്ഷിക്കാൻ സഹായകമാണ്.എള്ളിൽ ഉയർന്ന ഒലിക്സ് ആസിഡ് ഉള്ളതിനാൽ, ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും സ്ട്രോക്ക് കാെറോണറി ഹൃദ്രോഗ സാധ്യത തുടങ്ങിയവ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വെയിലേറ്റ് ഉണ്ടാകുന്ന പാടുകളും കുറയ്ക്കുന്നു ചുളിവുകളും പിഗ്മെന്റേഷനും ഒഴിവാക്കുന്നതിനൊപ്പം, എള്ള് വിത്തിന് സൂര്യതാപം പരിഹരിക്കാൻ കഴിയും. എള്ളിൽ യു വി ഫിൽട്ടറുകൾ അടങ്ങിയിരിക്കുന്നു ദഹന ആരോഗ്യം ദഹനത്തിന് സഹായകമാണ് എള്ള്. മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. എള്ളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ആരോഗ്യകരമായ വൻകുടലിനെയും ദഹനവ്യവസ്ഥയെയും പിന്തുണയ്ക്കുന്നു