സംഗീത സംവിധായകൻ കെ.ജെ.ജോയിക്ക് വിട

സംഗീത സംവിധായകൻ കെ.ജെ.ജോയിക്ക് വിട

സംഗീത സംവിധായകൻ കെ.ജെ.ജോയ് വിടവാങ്ങി 77 വയസ്സായിരുന്നു .തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ അദ്ദേഹം , ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ നടക്കും .1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു.

കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എഴുപതുകളിൽ സിനിമയിൽ എത്തിച്ചതാണ് ജോയിയുടെ പ്രസക്തി. മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യുസിഷ്യൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങി ഇരുനൂറിലേറെ സിനിമകൾക്കു കെ.ജെ ജോയ് സംഗീതമൊരുക്കി.അദ്ദേഹത്തിന്റെ 77–ാം ജന്മദിനത്തിൽ,ജോയ് സംഗീത സംവിധാനം ചെയ്ത പാട്ടുകൾ പാടി ‘പാട്ടുപീടിക’ എന്ന സംഗീത കൂട്ടായ്മ അദ്ദേഹത്തിന് ആദരമർപ്പിച്ചിരുന്നു. ഈ പരിപാടിയിൽ ജോയ്‌ പങ്കെടുക്കുകയുണ്ടായി .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )