നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍.

നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍.

നാരങ്ങ വെള്ളം എല്ലാവരും കടിക്കാറുണ്ട്. എന്നാല്‍ അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച്‌ പലര്‍ക്കും അറിയില്ല. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ.

ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ്ജ നില വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

നാരങ്ങയില്‍ ആന്റിഓക്‌സിഡന്റും ആന്റി-ഏജിംഗ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. നാരങ്ങ വെള്ളത്തിലെ വിറ്റാമിൻ സി കൊളാജൻ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം മെച്ചപ്പെടുത്തുന്നു.

നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഫ്ലേവനോണുകള്‍ തലച്ചോറിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും മസ്തിഷ്ക വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നു. നാരങ്ങ വെള്ളം കുടിക്കുന്നത് അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

ഭക്ഷണത്തിന് തൊട്ടുമുമ്ബ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

നാരങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാല്‍സ്യം ആഗിരണം ചെയ്ത് വൃക്കയിലെ കല്ലുകള്‍ ഒഴിവാക്കാൻ സഹായിക്കുന്നു. ദിവസവും അരക്കപ്പ് നാരങ്ങാവെള്ളം കുടിക്കുന്നത് കിഡ്‌നി സ്‌റ്റോണിന്റെ സാധ്യത കുറയ്ക്കുകയും മൂത്രത്തില്‍ സിട്രേറ്റ് പുറന്തള്ളുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നാരങ്ങ വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

നാരങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. നാരങ്ങാനീരില്‍ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതായി അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )