വിപണി കീഴടക്കാൻ പുതിയ അടവ്; പുത്തൻ ലുക്കില്‍ സാംസങ് ഗാലക്സി

വിപണി കീഴടക്കാൻ പുതിയ അടവ്; പുത്തൻ ലുക്കില്‍ സാംസങ് ഗാലക്സി

ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്നത് സാംസങ്ങാണ്. ഇപ്പോഴിതാ സാംസങ് അതിന്റെ പുതിയ സീരിസ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു.

സാംസങ് ഗാലക്സി എ 15 5G ആണത്. നിരവധി പുതിയ ഫീച്ചറുകളോടെയാണ് ഇതിന്റെ വരവ്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇത് പ്രവര്‍ത്തിക്കും. 5 ജി പ്രവര്‍ത്തനക്ഷമമാക്കിയ ഈ ഫോണില്‍ മീഡിയടെക് ചിപ്‌സെറ്റാണ് നല്‍കുന്നത്.

എഫ്‌എച്ച്‌ഡി+ ഡിസ്പ്ലേയോടു കൂടെയും 25W ഫാസ്റ്റ് ചാര്‍ജിങോടും കൂടെയാണ് സാംസങ് ഗാലക്സി എ 1 5 വരവ്. 128 ജിബി വേരിയന്റിന് 19,499 രൂപയും 256 ജിബി പതിപ്പിന് 22,499 രൂപയുമാണ് കമ്ബനി നിശ്ചയിച്ചിരിക്കുന്ന വില. നീല, ഇളം നീല, നീല കറുപ്പ് എന്നീ നിറങ്ങളില്‍ വിപണിയിലെത്തും. കൂടാതെ ഫോണ്‍ വാങ്ങുന്നവരില്‍ എസ്ബിഐ കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് 1500 രൂപ ക്യാഷ്ബാക്കും ലഭിക്കും. 2024 ജനുവരി 1 മുതല്‍ സാംസങ് ഇ സ്റ്റോറുകളിലും അംഗീകൃത റീറ്റെയില്‍ സ്റ്റോറുകളും ലഭ്യമാകും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )