മഞ്ഞൾ അമിതമായി ഉപയോഗിക്കാറുണ്ടോ എങ്കിൽ ഈ കാര്യങ്ങൾകൂടി അറിയണം
കറികളിൽ ഒഴുച്ചുകൂടാനാവാത്ത ഒന്നാണ് മഞ്ഞൾ മറ്റ് ആവശ്യങ്ങൾക്കും നമ്മൾ മഞ്ഞൾ ഉപയോഗിക്കാറുണ്ട് എന്നാൽ മഞ്ഞളിന്റെ അമിതഉപയോഗം മൂലം ഉണ്ടാകുന്ന ചിലപ്രശ്നങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത് ഭക്ഷണമുണ്ടാക്കുമ്പോള്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് വിഭവത്തിന് നിറം കിട്ടാൻ മാത്രമല്ല, ഇത്പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ആയുര്‍വേദത്തില്‍ ഒരു മരുന്നായാണ് മഞ്ഞളിനെ കണക്കാക്കുന്നത് അണുബാധ, ദഹനക്കുറവ്, ചര്‍മ്മ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മഞ്ഞള്‍ ഉത്തമ പരിഹാരമാണ്. കൂടാതെ രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മഞ്ഞള്‍ ഉത്തമമാണ്.
എന്നാല്‍ മഞ്ഞൾ അമിതമായി ഉപയോഗിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ലഭിക്കുന്ന ഫലം ദോഷമായിരിക്കും മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ മിതമായി വേണം ഉപയോഗിക്കാൻ . ദിവസേന അഞ്ച് മുതല്‍ 10 ഗ്രാമില്‍ കൂടുതൽ മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെല്ലാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യത്മാകുന്നത് .അതേസമയം ഒരു പരിധിക്കപ്പുറം മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ശരീരം അത് നിരസിക്കുകയും വിഷമയമാവുകയും ചെയ്യും. മഞ്ഞളിന്റെ അളവു പോലെ തന്നെ പ്രധാനമാണ് അതിന്റെ ഗുണമേന്മയും. ജൈവ മഞ്ഞള്‍ ഉപയോഗിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത് .മഞ്ഞളില്‍ അടങ്ങിയ കുര്ക്കുമിന്, ദഹനപ്രക്രീയ പതുക്കെയാക്കി ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു .എന്നാല്‍ വരണ്ട ചര്‍മ്മം, ഭാരക്കുറവ് തുടങ്ങിയവ നേരിടുന്നവര്‍, പ്രമേഹ രോഗികള്‍ എന്നിവർ മഞ്ഞളിന്റെ ഉപയോഗം കുറയ്ക്കുന്നത് നന്നായിരിക്കും