പശുക്കൾ ചത്ത സംഭവം കുട്ടിക്കർഷകർക്ക് സഹായ വാഗ്ദാനവുമായി മന്ത്രി ചിഞ്ചുറാണി
പശുക്കൾകൂട്ടത്തോടെ ചത്ത സംഭവത്തെത്തുടർന്ന് കുട്ടിക്കർഷകരെ നേരിട്ട് ഫോണിൽ വിളിച്ച് സഹായങ്ങൾ വാഗ്ദാനം നൽകി മന്ത്രി ചിഞ്ചുറാണി . ഇടുക്കി വെള്ളിയാമറ്റത്ത് കഴിഞ്ഞദിവസം കപ്പത്തൊണ്ട് കഴിച്ചതിനെത്തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. പശുക്കൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും ഈ കുടുംബം വ്യക്തമാക്കുന്നു.
അതേസമയം പശുക്കൾ ചത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ ഫോണിൽ വിളിച്ച മന്ത്രി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. തൊടുപുഴയിലെ മികച്ച ഫാമുകളിലൊന്നായ ഇവരുടെ ഫാമിനു, മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് . മാത്രമല്ല ഈ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗഗം കൂടിയയായിരുന്നു ഈ ഫാം. വിഷയത്തെത്തുടർന്ന്
പഞ്ചായത്ത് അധികൃതരുൾപ്പെടെ സ്ഥലത്തെത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.