മദ്യലഹരിയില്‍ വസ്ത്രമഴിച്ച് വിനായകന്‍; ഹൈദരാബാദ് വിമാനത്താവളത്തില്‍ മോശമായി പെരുമാറിയതിന് കേസ്

മദ്യലഹരിയില്‍ വസ്ത്രമഴിച്ച് വിനായകന്‍; ഹൈദരാബാദ് വിമാനത്താവളത്തില്‍ മോശമായി പെരുമാറിയതിന് കേസ്

നടന്‍ വിനായകനെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് തടഞ്ഞുവച്ചു. മദ്യലഹരിയിലായിരുന്ന താരം പൊതുസ്ഥലത്ത് അനിയന്ത്രിതമായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലെത്തി ഗോവയിലേക്ക് പോകുകയായിരുന്ന വിനായകന്‍ എയര്‍പോര്‍ട്ടിലെ തറയില്‍ ഷര്‍ട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സിഐ ബല്‍രാജ് പറഞ്ഞു. 2023 ഒക്ടോബറില്‍ എറണാകുളത്തെ ഒരു പോലീസ് സ്റ്റേഷനില്‍ കയറി പ്രശ്‌നമുണ്ടാക്കിയതിനും വിനായകന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )