കയറ്റിറക്കമില്ലാത്ത പൊന്ന്…സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് അനക്കമില്ലാതെ തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവിലയില്‍ 320 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 57,000ത്തില്‍ തിരിച്ചെത്തി സ്വര്‍ണവില. ഇന്ന് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ പവന് 57,040 രൂപയിലാണ് വ്യാപാരം നടക്കുക. ഗ്രാമിന് 40 രൂപയാണ് ഇന്നലെ കൂടിയിരുന്നത്. ഇന്നും ഒരു ഗ്രാം സ്വര്‍ണത്തിന് 7130 രൂപയാണ് നല്‍കേണ്ടത്.
വെള്ളി വില ഇന്ന് ഗ്രാമിന് 99.40 രൂപയും കിലോഗ്രാമിന് 99,400 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകാന സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും വെള്ളിക്ക് നല്ല ഡിമാന്‍ഡാണ്.
നവംബര്‍ മാസത്തില്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്കിയാല് മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
സെപ്തംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.