കേന്ദ്ര ബജറ്റ് 2025: അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി; ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ

കേന്ദ്ര ബജറ്റ് 2025: അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി; ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരമാൻ. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് പ്രഖ്യാപനം. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ. സാമ്പത്തിക വികസനത്തിൽ 70 ശതമാനം വനിതാ പങ്കാളിത്തമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിർമല സീതാരമാൻ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ കൂടുതൽ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മധ്യവർഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി നർമല സീതാരാമൻ.

കാർഷിക മേഖലയ്ക്ക് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. സംസ്ഥാനങ്ങളുമായി ചേർന്ന് പി എം ധൻ ധാന്യ കൃഷി യോജന നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കുറഞ്ഞ ഉത്പാദന ക്ഷമതയുള്ള 100 ജില്ലകൾ ആദ്യ ഘട്ടത്തിൽ. പഞ്ചായത്ത് ബ്ലോക്ക് തലങ്ങളിൽ സ്റ്റോറേജ് കൂട്ടും. 1.7 കോടി കർഷകർക്ക് ഗുണഫലം. ജലസേചന പദ്ധതികൾ മെച്ചപ്പെടുത്തും. കാർഷിക മേഖലയിൽ നൈപുണ്യ വികസനം ലക്ഷ്യം. കാർഷികോല്പാദനം മെച്ചപ്പെടുത്തും. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിക്കാൻ ദേശീയ മിഷൻ നടപ്പാക്കും. ഗവേഷണത്തിന് പ്രോത്സാഹനം നൽകും. പരുത്തി ഉത്പാദന ക്ഷമതയ്ക്ക് ദേശീയ പദ്ധതി. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി 3 ലക്ഷത്തിൽനിന്ന് 5 ലക്ഷമാക്കി. അസമിന് യൂറിയ ഉത്പാദനത്തിനും വിതരണത്തിനും പദ്ധതി. എം എസ് എം ഇ വികസനത്തിന് പദ്ധതി രൂപീകരിക്കും. ഉത്പാദന ശേഷി കൂട്ടും, മൂലധന ലഭ്യത ഉറപ്പാക്കുമെന്ന് പ്രഖ്യാപനം. അടുത്ത അഞ്ച് വർഷത്തേക്ക് എം എസ് എം ഇ വായ്പകൾക്ക് 1.5 ലക്ഷം കോടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )