സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെര്‍ത്ത്‌ഷെയറിലുള്ള ലിന്‍ ഓഫ് ടമല്‍ വെള്ളച്ചാട്ടത്തില്‍ മരിച്ചത്. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ രണ്ടുപേര്‍ ബ്ലെയര്‍ അത്തോളിനടുത്തുള്ള ലിന്‍ ഓഫ് ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )