ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ പള്ളികള്‍ ഉണ്ടാകില്ലെന്ന് ആയിരുന്നു പ്രസംഗം. തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ് രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ഷമാ മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവര്‍ വിമര്‍ശിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )