കയ്യെത്താ ദൂരത്ത് സ്വർണവില; ഇന്ന് പുതിയ റെക്കോർഡിലേക്ക്

കയ്യെത്താ ദൂരത്ത് സ്വർണവില; ഇന്ന് പുതിയ റെക്കോർഡിലേക്ക്

സംസ്ഥാനത്തെ സ്വര്‍ണവില അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുകയാണ്. 58000 രൂപയും കടന്ന് കുതിക്കുകയാണ് വില. ശനിയാഴ്ച ഉയര്‍ന്ന വില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നു. ഇന്ന് പവന് 160 രൂപ കൂടെ വര്‍ദ്ധിച്ച് 58,400 എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7300 രൂപയാണ് നല്‍കേണ്ടത്.

സ്വര്‍ണം വാങ്ങാനായി കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് നിരാശയാണ് സമ്മാനിക്കുന്നത്. പണിക്കൂലി കൂടി കഴിഞ്ഞ് ആഭരണം കയ്യിലെത്തുമ്പോള്‍ നല്‍കേണ്ട തുക ചിന്തിക്കുന്നതിലും അപ്പുറമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56, 960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )