ചിറ്റൂര്‍ പുഴയില്‍ കുടുങ്ങി മുന്ന് കുട്ടികള്‍; രക്ഷപെടുത്തി ഫയര്‍ഫോഴ്സ്
പാലക്കാട്: ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങി മൂന്ന് കുട്ടികളെ രക്ഷപെടുത്തി. പുഴയില്‍ ഇറങ്ങിയ കുട്ടികള്‍ പെട്ടെന്ന് കുത്തൊഴുക്ക് ഉണ്ടായതോടെ നടുഭാഗത്ത് കുടുങ്ങുകയായിരുന്നു.ഫുട്ബോൾ കളിക്കുമ്പോൾ പന്ത് വെള്ളത്തിൽ പോയി. ഇതെടുക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപെട്ടത്.
പിന്നീട് നാട്ടുകാര്‍ സ്ഥലത്തെത്തി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു. പുഴയിൽ ഏണി ഇറക്കിയാണ് കുട്ടികളെ കരയ്ക്കെത്തിച്ചത്.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നാല് പേര് കുടുങ്ങിയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.