സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു

സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു

റിയാദ്: സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു. പത്ത് വര്‍ഷം മുമ്പ് വരെ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്ന രാജ്യത്താണ് ഈ മാറ്റം. മൊറോക്കന്‍ ഡിസൈനറായ യാസ്മിന്‍ ഖാന്‍സായിയുടെ ഡിസൈനര്‍ സ്വിം സ്യൂട്ടുകളാണ് വെള്ളിയാഴ്ച നടന്ന ഷോയില്‍ അണിനിരത്തിയത്. ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകള്‍ ധരിച്ച മോഡലുകള്‍ ആത്മവിശ്വാസത്തോടെ ചുവടുവെച്ചു.

റെഡ് സീ ഫാഷന്‍ വീക്കിന്റെ ഭാ?ഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോര്‍ട്ടില്‍ വച്ച് സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടത്തിയത്. ഫ്രഞ്ച് ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറായ റാഫേല്‍ സിമാകോര്‍ബെയും സിറിയയില്‍ നിന്നുള്ള ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറായ ഷൗഖ് മുഹമ്മദും ഷോയില്‍ പങ്കെടുത്തിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )